+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വോ​​ട്ടിം​​ഗ് മെ​​ഷീൻ: പരാതിക്കാർക്കെതിരേ കേസെടുത്തതു തെറ്റെന്നു ചെ​​ന്നി​​ത്ത​​ല

തി​​രു​​വ​​ന​​ന്ത​​പു​​രം: വോ​​ട്ടിം​​ഗ് മെ​​ഷീ​​ൻ വോ​​ട്ട് തെ​​റ്റാ​​യി​​ട്ടാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യെ​​ന്നു പ​​റ​​ഞ്ഞ​​വ​​ർ​​ക്കെ​​തി​​രേ കേ​​സെ​​ടു​​ത്ത​​ത് നീ​​തീ​​ക​​രി​​ക്കാ​​നാ​​വി​​ല്ലെ
വോ​​ട്ടിം​​ഗ് മെ​​ഷീൻ: പരാതിക്കാർക്കെതിരേ കേസെടുത്തതു തെറ്റെന്നു ചെ​​ന്നി​​ത്ത​​ല
തി​​രു​​വ​​ന​​ന്ത​​പു​​രം: വോ​​ട്ടിം​​ഗ് മെ​​ഷീ​​ൻ വോ​​ട്ട് തെ​​റ്റാ​​യി​​ട്ടാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യെ​​ന്നു പ​​റ​​ഞ്ഞ​​വ​​ർ​​ക്കെ​​തി​​രേ കേ​​സെ​​ടു​​ത്ത​​ത് നീ​​തീ​​ക​​രി​​ക്കാ​​നാ​​വി​​ല്ലെ​​ന്ന് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല.

താ​​ൻ വോ​​ട്ട് ചെ​​യ്ത ചി​​ഹ്ന​​ത്തി​​ല​​ല്ല വോ​​ട്ടിം​​ഗ് മെ​​ഷി​​ൻ വോ​​ട്ട് രേ​​ഖ​​പ്പെ​​ടു​​ത്തി​​യതെ​​ന്ന് സം​​ശ​​യി​​ക്കു​​ന്ന​​വ​​ർ​​ക്കെ​​തി​​രേ കേ​​സെ​​ടു​​ക്കു​​ന്ന​​ത് വോ​​ട്ട​​ർ​​മാ​​രെ ഭ​​യ​​പ്പെ​​ടു​​ത്താ​​ൻ മാ​​ത്ര​​മേ ഉ​​പ​​ക​​രി​​ക്കൂ​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​​രാ​​തി ഉ​​ണ്ടാ​​യാ​​ൽ അ​​തു പ​​രി​​ശോ​​ധി​​ച്ച് യ​​ന്ത്ര​​ത്തി​​ന് ത​​ക​​രാ​​റി​​ല്ലെ​​ന്ന് വോ​​ട്ട​​ർ​​മാ​​രെ ബോ​​ധ്യ​​പ്പെ​​ടു​​ത്തു​​ക​​യാ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ൻ ചെയ്യേ​​ണ്ട​​ത്. അ​​ല്ലാ​​തെ സം​​ശ​​യ​​മു​​ന്ന​​യി​​ക്കു​​ന്ന​​വ​​രെ കേ​​സി​​ൽ കു​​ടു​​ക്കു​​ന്ന​​ത് ജ​​നാ​​ധി​​പ​​ത്യ​​പ​​ര​​മ​​ല്ല. അ​​ങ്ങ​​നെ ചെ​​യ്യു​​ന്ന​​താ​​ണ് നി​​യ​​മ​​മെ​​ങ്കി​​ൽ ആ ​​നി​​യ​​മം മാ​​റ്റ​​ണ​​മെ​​ന്നും ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല പ​​റ​​ഞ്ഞു.