കൂത്തുപറമ്പ്: തെരഞ്ഞെടുപ്പിൽ വസ്തുതാവിരുദ്ധമായ പ്രചാരണങ്ങൾ നടത്തിയവരുടെയും തെറ്റിദ്ധാരണയുടെ ഭാഗമായി തങ്ങൾക്കു വോട്ട് ലഭിക്കുമെന്നു കണക്കുകൂട്ടിയവരുടെയും മോഹം തകർന്നടിയാൻ പോകുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
പിണറായി ആർസി അമല ബേസിക് യുപി സ്കൂളിൽ വോട്ടു രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൽഡിഎഫ് ആകട്ടെ കൂടുതൽ ജനങ്ങളുടെ പിന്തുണ ഉറപ്പിച്ച് പ്രശംസനീയ വിജയത്തിലേക്കു കടക്കുകയാണ്.
തെരഞ്ഞെടുപ്പ് ഘട്ടങ്ങളിൽ ജനങ്ങൾ കാണിച്ച സംയമനവും അനിഷ്ടസംഭവങ്ങളൊന്നും ഇല്ലാതെ കാര്യങ്ങൾ കൊണ്ടു പോയതും മറ്റു സംസ്ഥാനങ്ങൾ മാതൃകാപരമായാണു കാണുന്നതെന്നും മുഖ്യമന്ത്രി പിണറായി പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുണ്ടായ ജാഗ്രതക്കുറവാണു വ്യാപകമായി വോട്ടിംഗ് യന്ത്രം തകരാറിലായ സ്ഥിതിയിലെത്തിച്ചതെന്നും പിണറായി വിജയൻ.