തലശേരി: കേരളത്തിൽ എൽഡിഎഫ് ചരിത്രവിജയം നേടുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കോടിയേരി ജൂണിയർ ബേസിക് യുപി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
2004ലെപ്പോലെയാണു ഫലം വരാൻ പോകുന്നത്. കേരളത്തിലും മോദിയന്ത്രം വന്നു എന്നതിന്റെ തെളിവാണ് ഏതിനു കുത്തിയാലും താമരയ്ക്കു വോട്ട് പതിയുന്നത്. വോട്ടിംഗ് ക്രമീകരണത്തിൽ വന്ന പാളിച്ചയാണു വോട്ടിംഗ് മെഷീൻ തകരാറിലും മറ്റും കലാശിച്ചത്. ഇത്തവണയും ബിജെപിക്ക് ഒരു സീറ്റും കിട്ടില്ല. മൂന്നാം സ്ഥാനമാണ് എല്ലാ മണ്ഡലങ്ങളിലും ബിജെപിക്കു കിട്ടുക: കോടിയേരി പറഞ്ഞു.