വടകര: സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനും അസഹിഷ്ണുതയ്ക്കുമെതിരേയുള്ള ജനവിധിയായിരിക്കും ഇത്തവണ കേരളത്തിലേതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരേ യുള്ള പ്രതിഷേധം ജനങ്ങള്‍ വോട്ടിംഗിലൂടെ പ്രകടമാക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു. മുക്കാളിയിലെ ചോമ്പാല്‍ എല്‍പി സ്കൂള്‍ വോട്ട് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മൂന്നു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.
വയനാട്ടില്‍ രാഹുല്‍ ഗാന്ധി മൂന്നു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.