കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ സീറോ മലബാർ സഭയുടെ പിന്തുണ എൽഡിഎഫിന് എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ ചിലർ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സീറോ മലബാർ സഭ ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേക അനുഭാവം പ്രകടിപ്പിച്ചിട്ടില്ലെന്ന് അറിയിക്കുന്നു.
സഭയുടെ പേരും വിശുദ്ധ ചിഹ്നങ്ങളും ദുരുപയോഗിച്ച് ഇപ്രകാരമുള്ള വ്യാജ വാർത്ത ചമച്ചു പ്രചരിപ്പിച്ചതിലുള്ള പ്രതിഷേധം അറിയിക്കുന്നു. ഇത്തരം പ്രചാരണം നടത്തിയവർ ഇതു പിൻവലിച്ച് മാപ്പുപറയുന്നതാണു മാന്യതയെന്നും മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ.ആന്റണി തലച്ചെല്ലൂർ പ്രസ്താവനയിൽ പറഞ്ഞു.