+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിജയ്‌ക്ക് ത​ല​വേ​ദ​ന​യാ​യി വ്യാ​ജ​പ്രൊ​ഫൈ​ൽ

ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ധാ​രാ​ളം ആ​രാ​ധ​ക​രു​ള്ള തെ​ലു​ങ്ക് താ​ര​മാ​ണ് വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട. അ​ർ​ജു​ൻ റെ​ഡ്ഡി എ​ന്ന ഒ​റ്റ​ച്ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ തെ​ന്നി​ന്ത്യ​യൊ​ന്നാ​കെ ആ​രാ​ധ​ക​രെ സൃ​ഷ്ടി​ക്കാ​ൻ
വിജയ്‌ക്ക് ത​ല​വേ​ദ​ന​യാ​യി  വ്യാ​ജ​പ്രൊ​ഫൈ​ൽ

ദ​ക്ഷി​ണേ​ന്ത്യ​യി​ൽ ധാ​രാ​ളം ആ​രാ​ധ​ക​രു​ള്ള തെ​ലു​ങ്ക് താ​ര​മാ​ണ് വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട. അ​ർ​ജു​ൻ റെ​ഡ്ഡി എ​ന്ന ഒ​റ്റ​ച്ചി​ത്ര​ത്തി​ലൂ​ടെ ത​ന്നെ തെ​ന്നി​ന്ത്യ​യൊ​ന്നാ​കെ ആ​രാ​ധ​ക​രെ സൃ​ഷ്ടി​ക്കാ​ൻ വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യ്ക്ക് ക​ഴി​ഞ്ഞു. ഇ​പ്പോ​ൾ ഒ​രു ആ​രാ​ധ​ക​ൻ കാ​ര​ണം കാ​ട്ടി​ക്കൂ​ട്ടി​യ​തൊ​ക്കെ താ​ര​ത്തി​നു ത​ല​വേ​ദ​ന​യാ​യി​രി​ക്കു​ക​യാ​ണ്.

വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട​യു​ടെ പേ​രി​ൽ ഫേ​സ്ബു​ക്കി​ൽ ഒ​രു പു​തി​യ പ്രൊ​ഫൈ​ൽ സൃ​ഷ്ടി​ച്ചാ​ണ് ആ​രാ​ധ​ക​ൻ വി​ള​യാ​ടി​യ​ത്. ഫേ​സ്ബു​ക്കി​ൽ ഫാ​ൻ പേ​ജു​ക​ൾ നി​ർ​മി​ക്കു​ന്ന ആ​രാ​ധ​ക​രെ പോ​ലെ​യു​ള്ള പ്ര​വ​ർ​ത്തി​ക​ള​ല്ല ക​ക്ഷി ചെ​യ്ത​ത്. സ്ത്രീ​ക​ളോ​ട് അ​ശ്ലീ​ല ചാ​റ്റിം​ഗ് ന​ട​ത്താ​നാ​ണ് ആ​രാ​ധ​ക​ൻ വ്യാ​ജ അ​ക്കൗ​ണ്ട് ഉ​പ​യോ​ഗി​ച്ച​ത്.

എ​ന്താ​യാ​ലും സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട ത​ന്‍റെ അ​സി​സ്റ്റന്‍റായ ഗോ​വി​ന്ദി​നോ​ട് സ​ത്യാ​വ​സ്ഥ അ​ന്വേ​ഷി​ച്ച​റി​യാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. സ്ത്രീ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തു​ക​യാ​ണ് അ​യാ​ൾ ചെ​യ്യു​ന്ന​തെ​ന്ന് മ​ന​സി​ലാ​ക്കി​യ​തി​നെ തു​ട​ർ​ന്നാ​ണ് വി​ജ​യ് ദേ​വ​ര​ക്കൊ​ണ്ട ഹൈ​ദ​രാ​ബാ​ദി​ൽ സൈ​ബ​ർ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. തു​ട​ർ​ന്ന് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.