കോട്ടയം: കോട്ടയം അതിരൂപതാംഗമായ ബാലസോർ ബിഷപ് ഡോ. സൈമണ്‍ കായിപ്പുറത്തിന്റെ നിര്യാണത്തിൽ ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് അനുശോചിച്ചു. തീക്ഷ്ണതയുള്ള മിഷനറിയായിരുന്ന ബിഷപ് കായിപ്പുറം ക്നാനായ സമുദായത്തെയും കോട്ടയം അതിരൂപതയെയും വളരെയേറെ സ്നേഹിച്ചിരുന്നുവെന്നും മാർ മാത്യു മൂലക്കാട്ട് അനുസ്മരിച്ചു.
ദൈവവിശ്വാസത്തിലും പ്രാർഥനാചൈതന്യത്തിലും അടിയുറച്ച ഇടയശ്രേഷ്ഠനായിരുന്നു ബിഷപ് ഡോ. സൈമണ്‍ കായിപ്പുറമെന്ന് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ അനുസ്മരിച്ചു.
ദൈവവിശ്വാസത്തിലും പ്രാർഥനാചൈതന്യത്തിലും അടിയുറച്ച ഇടയശ്രേഷ്ഠനായിരുന്നു ബിഷപ് ഡോ. സൈമണ്‍ കായിപ്പുറമെന്ന് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ അനുസ്മരിച്ചു.