കോട്ടയം: കാലംചെയ്ത സത്ന രൂപത മുൻ അധ്യക്ഷൻ മാർ ഏബ്രഹാം മറ്റത്തിന്റെ ദൈവവിശ്വാസവും പൗരസ്ത്യ സഭാസ്നേഹവും മാതൃകാപരമായിരുന്നെന്ന് കോട്ടയം ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്. ഇടപ്പള്ളി വിൻസൻഷ്യൻ ജനറലേറ്റിൽ മാർ എഹ്രാഹം മറ്റത്തിന്റെ ഭൗതികശരീരം പൊതുദർശനത്തിന് വച്ചപ്പോൾ ഒപ്പീസ് ചൊല്ലി അനുശോചനം അറിയിക്കുകയായിരുന്നു മാർ മാത്യു മൂലക്കാട്ട്.
സീറോ മലബാർ സഭയുടെ വളർച്ചയിൽ മാർ മറ്റം നൽകിയ വലിയ സംഭാവനകൾ എക്കാലവും അനുസ്മരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സീറോ മലബാർ സഭയുടെ വളർച്ചയിൽ മാർ മറ്റം നൽകിയ വലിയ സംഭാവനകൾ എക്കാലവും അനുസ്മരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.