അരുവിത്തുറ: ചരിത്രപ്രസിദ്ധ തീർഥാടനകേന്ദ്രമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോനപള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. പ്രാർഥനാമഞ്ജരികളും പള്ളിമണിനാദങ്ങളും മുഴങ്ങിയ അന്തരീക്ഷത്തിൽ വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപറന്പിൽ കൊടിയേറ്റുകർമം നിർവഹിച്ചു.
അസിസ്റ്റന്റ് വികാരിമാരായ ഫാ.ജോസഫ് അന്പാട്ടുപടവിൽ, ഫാ. ജോർജ് പൈന്പിള്ളിൽ, ഫാ.ജോർജ് പുല്ലുകാലായിൽ എന്നിവർ തിരുക്കർമങ്ങൾക്ക് സഹകാർമികരായിരുന്നു. കൊടിയേറ്റിനു ശേഷം പള്ളി മൈതാനിയിൽ മെഴുകുതിരി ജപമാല പ്രദക്ഷിണവും നടത്തി.
ഇന്ന് രാവിലെ 9.30 നു അരുവിത്തുറ വല്യച്ചന്റെ തിരുസ്വരൂപം മോണ്ടളത്തിൽ പ്രതിഷ്ഠിക്കും. വർഷത്തിലൊരിക്കൽ മാത്രമാണ് തിരുസ്വരൂപം പുറത്തെടുക്കുന്നത്. പത്തിനു പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് സുറിയാനി കുർബാന അർപ്പിക്കും. ഉച്ചയ്ക്ക് 12.00, 1.30, 2.45 - വിശുദ്ധ കുർബാന, നൊവേന. വൈകുന്നേരം 4.30 നു വിശുദ്ധ കുർബാന, നൊവേന - മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്. പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ പത്തിന് തിരുനാൾ റാസ - ഫാ.മാത്യു വെണ്ണായിപ്പള്ളിൽ. 12.15 പ്രദക്ഷിണം. 25ന് ഇടവകക്കാരുടെ തിരുനാൾ. വൈകുന്നേരം 5.30ന് മാർ തോമസ് തറയിൽ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.