തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജസന്ദേശം പ്രചരിപ്പിച്ചവർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫ് തിരുവനന്തപുരം പാർലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി, തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ ഭരണാധികാരിക്കും ഡിജിപിക്കും പരാതി നൽകി.
ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് തിരുവനന്തപുരം മണ്ഡലത്തിൽ മുഖ്യമന്ത്രി യുഡിഎഫിനു വോട്ട് ചെയ്യാൻ ആഹ്വാനം ചെയ്തെന്ന പേരിൽ മുഖ്യമന്ത്രിയുടെ ചിത്രം സഹിതമാണു സമൂഹ മാധ്യമങ്ങളിലൂടെ വ്യാജസന്ദേശം പ്രചരിപ്പിച്ചത്. ഇത് നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരേ ക്രിമിനൽ കേസെടുക്കണമെന്ന് എൽഡിഎഫ് പരാതിയിൽ ആവശ്യപ്പെട്ടു.
എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അഡ്വ. ജി. ആർ. അനിലാണ് പരാതി നൽകിയത്.