പെരിന്തൽമണ്ണ: റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. ചെറുകര കിഴുങ്ങത്തോൾ പരേതനായ കുറ്റിത്തോട്ടിൽ രാമചന്ദ്രന്റെ മകൻ ദിലീപ് കൃഷ്ണൻ(40) ആണ് മരിച്ചത്.
ചെറുകര ആലുംകൂട്ടത്തിലെത്തും മുൻപായി റോഡരികിലെ ചാലിലേക്ക് വീണു കിടക്കുന്ന നിലയിൽ ഞായറാഴ്ച രാത്രി ഒൻപതരയോടെ കണ്ടെത്തിയത്. സഞ്ചരിച്ചിരുന്ന സ്കൂട്ടറും സമീപത്തുണ്ടായിരുന്നു. പെരിന്തൽമണ്ണ മൗലാന ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സ്കൂട്ടറിൽ നിന്ന് വീണാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പെരിന്തൽമണ്ണ എസ്ഐ ബാബുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം വീട്ടിലെത്തിച്ചു.
തുടർന്ന് തിരുവില്വാമല ഐവർമഠത്തിൽ സംസ്കരിച്ചു. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
സ്വയം അപകടത്തിൽപ്പെട്ടതാണോ മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിച്ചാണോ അപകടം തുടങ്ങിയ കാര്യങ്ങൾ വ്യക്തമാകാൻ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു. വിദേശത്ത് ഡ്രൈവറായിരുന്ന ദിലീപ് അവധിക്കെത്തി മടങ്ങാനിരിക്കുകയായിരുന്നു.
അമ്മ: രാധ. ഭാര്യ: സജിത. മകൻ: ഗൗതം കൃഷ്ണ. സഹോദരൻ: സഞ്ജയ്.