തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോഴത്തെ സാഹചര്യത്തിൽ എല്ലാ സീറ്റിലും യുഡിഎഫ് സ്ഥാനാർഥികൾ ജയിക്കുന്ന സാഹചര്യമാണു നിലവിലുള്ളതെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രചാരണം അവസാനഘട്ടത്തിലേക്കു കടക്കുന്പോൾ ഒരു സീറ്റിലും തോൽക്കുന്ന സാഹചര്യം ഇപ്പോഴില്ലെന്നാണു താഴേത്തട്ടിൽ നിന്നു ലഭിക്കുന്ന പ്രതികരണം.
പാർട്ടിക്കും മുന്നണിക്കും അതീതമായി ജനങ്ങൾ യുഡിഎഫിനൊപ്പം ഒന്നിച്ചു നിൽക്കുകയാണ്. കേന്ദ്രത്തിലെ നരേന്ദ്രമോദി സർക്കാരിനെ താഴെയിറക്കാനാണ് കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി യുഡിഎഫിന് ഒപ്പം നിൽക്കുന്നത്. ഡൽഹിയിൽ ബിജെപി വിരുദ്ധ സർക്കാരുണ്ടാക്കാനുള്ള ശ്രമത്തിൽ ഇടതുപക്ഷത്തിനു പ്രസക്തിയില്ലെന്നു ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനാലാണു പലയിടത്തും ഇടതുപക്ഷ സ്ഥാനാർഥികൾ പ്രധാന മത്സര രംഗത്തു പോലും ഇല്ലാത്തത്. പ്രധാനമന്ത്രി സ്ഥാനാർഥിയായ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വവും ഏറെ ഗുണം ചെയ്തു. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ ഇന്നലത്തെ കേരള പര്യടന വേളയിൽ തടിച്ചുകൂടിയ ജനക്കൂട്ടവും ഇതാണു വ്യക്തമാക്കുന്നതെന്നും രമേശ് പറഞ്ഞു.