തിരുവനന്തപുരം: ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് അനുകൂലമായ ഒട്ടേറെ ഘടകങ്ങൾ ഉണ്ടെന്നും 2004 ആവർത്തിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
ഇടതുമുന്നണിക്കു 18 സീറ്റ് ലഭിക്കും. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ രാജ്യത്തിന്റെ മതനിരപേക്ഷ നിലപാട് തകർത്തതും ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള സംഘപരിവാർ ശക്തികളുടെ ആക്രമണവും കേന്ദ്ര സർക്കാരിന് എതിരാണ്. ഇതു സംസ്ഥാനത്ത് ഇടതുമുന്നണിക്കു ഗുണകരമാകും. ഇവിടത്തെ ന്യൂനപക്ഷങ്ങൾ എൽഡിഎഫിനൊപ്പമാണ്. കൂടാതെ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളും യുവാക്കളും സ്ത്രീകളുമെല്ലാം ഇടതുപക്ഷത്തിനൊപ്പമാണ്. എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ മൂന്നു വർഷത്തെ ഭരണ നേട്ടവും ഭരണവിരുദ്ധ വികാരം ഇല്ലായെന്നുള്ളതും 2004 ആവർത്തിക്കുമെന്നു തറപ്പിച്ചു പറയാൻ കഴിയും.