തിരുവനന്തപുരം: കേരളത്തിൽ നേതാക്കളുടെ സഞ്ചാര സ്വാതന്ത്ര്യം പോലും തടയുന്ന സാഹചര്യമാണെന്ന് കോണ്ഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി. നേതാക്കളുടെ അവസ്ഥ ഇതാണെങ്കിൽ സമാധാനപരമായ തെരഞ്ഞെടുപ്പ് എങ്ങനെ നടത്തുമെന്ന് എ.കെ.ആൻറണി ചോദിച്ചു.
1960 മുതൽ പൊതുപ്രവർത്തന രംഗത്തുള്ള തന്റെ ജീവിതത്തിലെ ആദ്യ ദുരനുഭമാണിത്. ഇത്തരം സംഭവം സംസ്ഥാനത്തെന്നല്ല തന്റെ ജീവിതത്തിൽ തന്നെ ആദ്യമായാണ് നടക്കുന്നത്.
കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാരും കേരളത്തിൽ പിണറായി വിജയനും സർക്കാരും അക്രമത്തിന്റെ കാര്യത്തിൽ ഒരേ തൂവൽപക്ഷികളാണെന്നും അദ്ദേഹം ആരോപിച്ചു.