മലയാളി താരം രജിഷ വിജയന്റെ ആദ്യ തമിഴ് ചിത്രമായ കര്‍ണന്റെ ലൊക്കേഷൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പരിയേറും പെരുമാള്‍ എന്ന ചിത്രത്തിനു ശേഷം മാരി ശെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്.
ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയിലാണ് ആരംഭിച്ചത്. ലാൽ ആണ് ചിത്രത്തിൽ ശ്രദ്ധേയമായ വേഷം ചെയ്യുന്ന മറ്റൊരു മലയാളി താരം. യോഗിബാബുവും പ്രധാനപ്പെട്ട വേഷം കൈകാര്യം ചെയ്യുന്നു. ചിത്രത്തിലെ രജിഷയുടെ നാടൻ തമിഴ് പെണ്ണിന്റെ വേഷത്തിലുള്ള ലൊക്കേഷൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.
ധനുഷിന്റെ നാല്‍പ്പത്തിയൊന്നാമത്തെ ചിത്രമായ കര്ണന് കലൈപുലി എസ്.താണുവിന്റെ വി ക്രിയേഷന്‍സാണ് നിർമിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.