ആലപ്പുഴ: പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ലെന്നു പറഞ്ഞ അജൻഡയിലേക്ക് എൽഡിഎഫിനെയും യുഡിഎഫിനെയും എത്തിക്കാനായെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ബിജെപി നിശ്ചയിച്ച രീതിയിലേക്ക് എല്ലാ പാർട്ടികളുടെയും തെരഞ്ഞെടുപ്പ് അജൻഡ മാറി.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിശ്വാസികൾക്ക് അനുകൂലമായി എന്തുചെയ്തു എന്ന ചോദ്യത്തിന് ഉത്തരം പറയാതെ അദ്ദേഹം ഒഴിഞ്ഞുമാറി.
ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വിശ്വാസികൾക്ക് അനുകൂലമായി എന്തുചെയ്തു എന്ന ചോദ്യത്തിന് ഉത്തരം പറയാതെ അദ്ദേഹം ഒഴിഞ്ഞുമാറി.