കോതമംഗലം: കോട്ടപ്പടിയില്‍ ഇടിമിന്നലിൽ വീടിനു തിപിടിച്ചു. സംഭവസമയത്തു വീട്ടുകാര്‍ പുറത്തുപോയിരുന്നതിനാല്‍ ദുരന്തം ഒഴിവായി. പ്ലാമുടി ആര്‍പിഎസിന് സമീപം നടുവത്ത് ബെന്നി വാടകയ്ക്കു താമസിക്കുന്ന വീടിനാണ് മിന്നലില്‍ തീപിടിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. നടുവത്ത് സണ്ണി എം. മാത്യുവിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. ബെന്നിയും കുടുംബവും പുറത്തു പോയ സമയത്തായിരുന്നു അപകടം.