തിരുവനന്തപുരം: സംസ്ഥാന വിദ്യാഭ്യാസ വകുപ്പും എസ്സിഇആർടിയും സംയുക്തമായി നടത്തുന്ന ന്യൂമാറ്റ്സ് പദ്ധതിയിൽ അംഗങ്ങളായിട്ടുളള ആറ് മുതൽ 11 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ ഈ വർഷത്തെ അവധിക്കാല സഹവാസ ക്യാമ്പ് 25 മുതൽ മേയ് നാലു വരെ തിരുവനന്തപുരം അരുവിക്കര പഞ്ചായത്തിലെ മൈലം ജി.വി.രാജാ സ്പോർട്സ് സ്കൂളിൽ നടക്കും. പങ്കെടുക്കുന്ന കുട്ടികൾ 25ന് രാവിലെ ഒൻപതിനു മൈലം ജി.വി.രാജാ സ്പോർട്സ് സ്കൂളിൽ എത്തണം.