മുവാറ്റുപുഴ: സിഎംഐ കാർമൽ പ്രൊവിൻസിന്റെ രജത ജൂബിലിയാഘോഷ സമാപന പരിപാടികൾ 24ന് ആരംഭിക്കും. രാവിലെ 10ന് പ്രവിശ്യയിൽനിന്നു മരിച്ചുപോയ സഭാംഗങ്ങളുടെ ഓർമയ്ക്കായുളള വിശുദ്ധ കുർബാനയ്ക്ക് സത്ന രൂപത മുൻ ബിഷപ് മാർ മാത്യു വാണിയകിഴക്കേൽ കാർമികത്വം വഹിക്കും. ഫാ. ജോസ് കാര്യാമഠം അനുസ്മരണ സന്ദേശം നൽകും. 11.15ന് പൊതുസമ്മേളനം മാർ. മാത്യുവാണിയകിഴക്കേൽ ഉദ്ഘാടനം ചെയ്യും. കാർമൽ പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. പോൾ പാറക്കാട്ടേൽ അധ്യക്ഷത വഹിക്കും.
മരിച്ച പ്രവിശ്യാംഗങ്ങളുടെ സംക്ഷിപ്ത ജീവരേഖാ പ്രദർശനം ഫാ. ജയ്സൺ പുറ്റനാൽ നിർവഹിക്കും. മെമെന്റോ വിതരണം ഫാ. ജോവാക്കിം പുഴക്കര നിർവഹിക്കും. ഫാ. തോമസ് മഞ്ഞക്കുന്നേൽ, ഫാ. ബാബു മറ്റത്തിൽ, എം. മാത്തപ്പൻ എന്നിവർ പ്രസംഗിക്കും. ഫാ. ബീഡ് സിഎംഐ യുടെ ജീവചരിത്ര പ്രകാശനവും സമ്മേളനത്തിൽ നടത്തും.
25ന് രാവിലെ 9.30ന് സമൂഹബലിക്ക് ഫാ. പോൾ പാറക്കാട്ടേൽ, ഫാ. ഇമ്മാനുവൽ കാക്കനാട്ട്, ഫാ.ജോർജ് കല്ലറയ്ക്കൽ എന്നിവർ കാർമികത്വം വഹിക്കും. മോൺ. ജോർജ് ഓലിയപ്പുറം വചനസന്ദേശം നൽകും.11.15ന് പൗരോഹിത്യ സന്യാസസമർപ്പണ ജൂബിലിയാഘോഷ സമ്മേളനം മാർ ജോർജ് പുന്നക്കോട്ടിൽ ഉദ്ഘാടനം ചെയ്യും. സിഎംഐ സഭാ വികാർ ജനറൽ ഫാ. വർഗീസ് വിതയത്തിൽ യോഗത്തിൽ അധ്യക്ഷത വഹിക്കും. പി.ജെ. ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നിർവഹിക്കും. പ്രൊവിൻഷ്യൽ ഫാ. പോൾ പാറക്കാട്ടേൽ പുസ്തക പ്രകാശനം നിർവഹിക്കും. പൗരോഹിത്യ സുവർണ ജൂബിലിയാഘോഷിക്കുന്ന ഫാ. ഇമ്മാനുവൽ കാക്കനാട്ട്, ഫാ. ജോർജ് കല്ലറയ്ക്കൽ, സന്യാസസമർപ്പണ സുവർണ ജൂബിലിയാഘോഷിക്കുന്ന ഫാ. ഐസക് ആരിക്കാപ്പിളളിൽ, ഫാ. പോൾ പാറക്കാട്ടേൽ, മൂവാറ്റുപുഴ പ്രൊവിൻസ് വികാർ പ്രൊവിൻഷ്യൽ ഫാ. സിജൻ ഊന്നുകല്ലേൽ, ഫാ. ജയിംസ് മഠത്തിക്കണ്ടത്തിൽ, ഫാ. പോൾ നെടുമ്പുറത്ത്, ഫാ. റോണേഴ്സ് പീച്ചാട്ട് എന്നിവർ പ്രസംഗിക്കും. വൈകുന്നേരം 6.30ന് ചാവറ ദിനാഘോഷം കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും. പ്രൊവിൻഷ്യൽ ഫാ. പോൾ പാറക്കാട്ടേൽ യോഗത്തിൽ അധ്യക്ഷത വഹിക്കും. കാർമൽ പ്രൊവിൻസ് സോഷ്യൽവർക്ക് കൗൺസിലർ ഫാ. മാത്യു മഞ്ഞക്കുന്നേൽ, ഹോളിമാഗി ഫൊറോന പള്ളി വികാരി ഫാ. പോൾ നെടുമ്പുറത്ത്, എപിഇഡിഎ ദേശീയ മെമ്പർ തോമസ് പാറയ്ക്കൽ, കൃപാ ജ്യോതി പ്രൊവിൻസ് പ്രൊവിൻഷ്യൽ സിസ്റ്റർ മാരീസ് മാമ്പിളളി, വർഗീസ് ഇന്നസെന്റ് എന്നിവർ പ്രസംഗിക്കും.
26നു രാവിലെ 10ന് സംസ്ഥാനതല ചാവറ ക്വിസ് മത്സരം മൂവാറ്റുപുഴ ഡിവൈഎസ്പി ഷാജിമോൻ ജോസഫ് ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൺ ഉഷ ശശിധരൻ യോഗത്തിൽ അധ്യക്ഷത വഹിക്കും. ഫാ. സിന്റോ ആലുങ്കൽ, മുനിസിപ്പൽ കൗൺസിലർ കെ.ജെ. സേവ്യർ, ഫാ. അബിൻ കല്ലറയ്ക്കൽ എന്നിവർ പ്രസംഗിക്കും.
27നു സമാപന സമ്മേളനം. രാവിലെ 9.15ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ സമൂഹബലി. 11ന് പൊതുസമ്മേളനം മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. സിഎംഐ പ്രിയോർ ജനറാൾ ഫാ. പോൾ ആച്ചാണ്ടി അധ്യക്ഷത വഹിക്കും. സുപ്രീംകോടതി മുൻ ജഡ്ജി കുര്യൻ ജോസഫ് മുഖ്യ പ്രഭാഷണവും ജൂബിലി വർഷത്തിൽ പ്രൊവിൻസ് നിർമിച്ചു നൽകുന്ന 25 വീടുകളുടെ താക്കോൽ ദാനവും നിർവഹിക്കും.
അനുഗ്രഹ പ്രഭാഷണവും 25 നഴ്സിംഗ് വിദ്യാർഥികൾക്കുളള സ്കോളർഷിപ് വിതരണവും മൂവാറ്റുപുഴ രൂപത ബിഷപ് ഏബ്രഹാം മാർ ജൂലിയോസ് നിർവഹിക്കും. 400 വിദ്യാർഥികൾക്കുളള ചാവറ സ്കോളർഷിപ് വിതരണം എൽദോ ഏബ്രഹാം എംഎൽഎയും ജയിൽ മിനിസ്ട്രി പ്രൊജക്ട് ഉദ്ഘാടനം മോൺ. ജോസ് പ്ലാച്ചിക്കലും നിർവഹിക്കും. ഗോ ഗ്രീൻ പദ്ധതി ഉദ്ഘാടനം ഫാ. ജോസ് കുര്യേടത്തും വിവാഹ സഹായധന വിതരണം സിസ്റ്റർ ആനി പോളും നിർവഹിക്കും. ജൂബിലി സ്മരണിക പ്രകാശനവും ചടങ്ങിൽ നടത്തും. പ്രൊവിൻഷ്യാൾ ഫാ. പോൾ പാറക്കാട്ടേൽ, ഫാ. ടോമി നമ്പ്യാപറമ്പിൽ എന്നിവർ പ്രസംഗിക്കും.