കോട്ടയം: കേരള സമഗ്രവികസന പത്രിക കേരളത്തിൽനിന്നു ജനവിധി തേടുന്ന രാഹുൽ ഗാന്ധിക്കു കത്തോലിക്കാ കോണ്ഗ്രസ് സമർപ്പിച്ചു.
കാർഷിക ഉത്പന്നങ്ങൾക്കു തറവില പ്രഖ്യാപിച്ചു സംഭരിക്കുക, കാർഷിക ഉത്പന്നങ്ങളുടെ വിലയിടിവിനു കാരണമായ രാജ്യാന്തര കരാറുകളിൽ ഭേദഗതി വരുത്തുക, പലിശരഹിത കാർഷിക വായ്പകൾ നൽകുക, കൃഷിയിടങ്ങളെയും ജനവാസ മേഖലകളെയും പൂർണമായി ഒഴിവാക്കിക്കൊണ്ടു കസ്തൂരിരംഗൻ റിപ്പോർട്ടിൽ അന്തിമ വിജ്ഞാപനം ഇറക്കുക, വയനാട്, ഇടുക്കി മേഖലകൾക്കു ടൂറിസത്തിനു മുൻതൂക്കം നൽകി പ്രത്യേക കാർഷിക പാക്കേജ് നടപ്പിലാക്കുക, തൊഴിലില്ലായ്മ പരിഹരിക്കുക, വിദ്യാഭ്യാസ വായ്പകൾ ഉദാരമാക്കുകയും തൊഴിൽരഹിതരുടെ വിദ്യാഭ്യാസ, വായ്പാ കുടിശിക എഴുതിത്തള്ളുകയും ചെയ്യുക, ചെറുകിട വ്യവസായങ്ങൾ പ്രോത്സാഹിപ്പിക്കുക, പ്രളയാനന്തര കേരളത്തെ പുനരുദ്ധരിക്കാൻ കേന്ദ്രസഹായം നൽകുക, നവകേരള നിർമിതിക്കു വിദേശ സഹായം സ്വീകരിക്കാനുള്ള തടസം ഒഴിവാക്കുക, രാജ്യത്തു മതേതരത്വവും ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കുക തുടങ്ങിയ നിർദേശങ്ങൾ അടങ്ങുന്ന സമഗ്രവികസന പത്രികയാണ് കത്തോലിക്കാ കോണ്ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം രാഹുൽ ഗാന്ധിക്കു സമർപ്പിച്ചത്.