തിരുവനന്തപുരം: വർഗീയ ചുവയോടെ പ്രസംഗിച്ചതുമായി ബന്ധപ്പെട്ടു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ളയ്ക്കെതിരേ ജാമ്യമില്ലാത്ത വകുപ്പു ചുമത്തി ആറ്റിങ്ങൽ പോലീസ് കേസെടുത്തു. ആറ്റിങ്ങലിൽ നടത്തിയ മുസ്ലിംവിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ടാണു ശ്രീധരൻപിള്ളയ്ക്കെതിരേ കേസെടുത്തത്.
ഇന്ത്യൻ ശിക്ഷാ നിയമം 153, 153 എ, 153 ബി വകുപ്പുകൾ പ്രകാരം കലാപം സൃഷ്ടിക്കാൻ ശ്രമിക്കുക, ജാതിയുടെയും മതത്തിന്റെയും പേരിൽ വർഗീയ പരാമർശത്തിലൂടെ കലാപത്തിന് ആഹ്വാനം ചെയ്യുക, രാജ്യത്തിന്റെ അഖണ്ഡത തകർക്കുക എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഹൈക്കോടതി നിർദേശപ്രകാരമാണു പോലീസ് കേസെടുത്തത്. കേസെടുത്ത വിവരം പോലീസ് ഹൈക്കോടതിയെ രേഖാമൂലം അറിയിക്കുമെന്നു പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.