മാഹി: പുതുച്ചേരി ലോകസഭാ മണ്ഡലത്തിലെ യുപിഎ സ്ഥാനാർഥി വി. വൈദ്യലിംഗം വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നു മുൻ മന്ത്രി ഇ. വത്സരാജ് പറഞ്ഞു. ഭാര്യ അരുണയുമൊത്ത് സി.ഇ. ഭരതൻ ഹയർ സെക്കൻഡറി സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. മതസൗഹാർദത്തിനും ദാരിദ്ര്യ നിർമാർജനത്തിനും വേണ്ടിയായിരിക്കണം ഈ തെരഞ്ഞെടുപ്പിൽ നമ്മുടെ വോട്ടെന്ന് എം. മുകുന്ദൻ പറഞ്ഞു.