തൃശൂർ: തെരഞ്ഞെടുപ്പിൽ ശബരിമല ഒരു വിഷയമേ അല്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശബരിമലയിലേക്കു വിഷയം മാറ്റുമ്പോൾ അതിനു മറുപടി കൊടുക്കേണ്ടിവരും. എന്നാൽ അവരുടെ അജൻഡയിൽ ഇടതുമുന്നണി വീഴില്ല.
ബിജെപിയും മാധ്യമങ്ങളും അജൻഡ മാറ്റിയാലും കേന്ദ്രസർക്കാരിന്റെ അഴിമതിയും ജനദ്രോഹ നിലപാടുകളുമാണ് പ്രധാന വിഷയങ്ങൾ. മോദിഭരണം കൊണ്ട് രാജ്യത്തുണ്ടായ പ്രശ്നങ്ങൾ ഉയർത്തിക്കാണിക്കുന്നതിനു പകരം ഇക്കിളിപ്പെടുത്തുന്ന വാർത്തകൾ നൽകാനും പ്രശ്നങ്ങളെ വികാരപരമായി അവതരിപ്പിക്കാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പക്ഷിശാസ്ത്രക്കാരെപ്പോലെ സർവേ നടത്തിയതിനെ ഭയക്കുന്നില്ല. ആകെ വോട്ടർമാർ എത്രയെന്നു തെരഞ്ഞെടപ്പ് കമ്മീഷൻ പറയുംമുമ്പാണ് മാധ്യമങ്ങൾ സർവേ നടത്തി വിജയം പറഞ്ഞതെന്നു കാനം പറഞ്ഞു.