തിരുവനന്തപുരം: എൻഡിഎ സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു തിരുവനന്തപുരത്തെത്തും. ആന്ധ്രാപ്രദേശിൽനിന്ന് പ്രത്യേക വിമാനത്തിൽ എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡുമാർഗം രാത്രി 7.40ന് സെൻട്രൽ സ്റ്റേഡിയത്തിലെ പൊതുസമ്മേളന വേദിയിലെത്തും.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ എൻഡിഎ സ്ഥാനാർഥികളുടെ പ്രചാരണത്തിനായി സംഘടിപ്പിക്കുന്ന മഹാസമ്മേളനം മോദി ഉദ്ഘാടനം ചെയ്യും. രാത്രി 9.20ന് അദ്ദേഹം ഡൽഹിക്കു മടങ്ങും. തിരുവനന്തപുരത്തു മറ്റ് പരിപാടികളിൽ അദ്ദേഹം പങ്കെടുക്കില്ല.