തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തിൽ കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം മറ്റു സ്ഥാനാർഥികളുടെ ചിഹ്നത്തെക്കാൾ ചെറുതാക്കി പ്രദർശിപ്പിക്കുന്നതു വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നു പരാതി.
ഇതുസംബന്ധിച്ചു നിരവധി സ്ഥാനാർഥികളിൽ നിന്നു പരാതി കെപിസിസിക്കു ലഭിച്ച സാഹചര്യത്തിലാണു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കു പരാതി നൽകിയതെന്നു കെപിസിസി ജനറൽ സെക്രട്ടറി തന്പാനൂർ രവി അറിയിച്ചു.
വോട്ടർമാർക്കു വ്യക്തമായി കാണാൻ സാധിക്കാത്ത വിധമാണ് കൈപ്പത്തി ചിഹ്നം വോട്ടിംഗ് മെഷീനിൽ കാണിച്ചിരിക്കുന്നത്. ഇതു വോട്ടർമാർക്ക് ആശയക്കുഴപ്പം സൃഷ്ടിക്കും. ഇക്കാര്യം അടിയന്തരമായി പരിശോധിച്ച് മറ്റു സ്ഥാനാർഥികളുടെ ചിഹ്നത്തിന്റെ അതേ വലിപ്പത്തിൽ കൈപ്പത്തി ചിഹ്നവും ക്രമീകരിക്കണമെന്നും പരാതിയിൽ പറയുന്നു.