കോട്ടയം: തൈറോയ്ഡ് ശസ്ത്രക്രിയാരംഗത്തു നേട്ടവുമായി കോട്ടയം എസ്എച്ച് മെഡിക്കൽ സെന്റർ. ട്രാൻസ് ഓറൽ എൻഡോസ്കോപിക് തൈറോയ്ഡക്റ്റമി വിജയകരമായി പൂർത്തിയാക്കിയതാണ് നേട്ടം. തൊലിപ്പുറത്തു പാടുകളില്ലാതെ വായ്ക്കുള്ളിലെ താക്കോൽദ്വാര മുറിവിലൂടെ തൈറോയ്ഡ് മുഴകൾ നീക്കം ചെയ്യുന്നതാണു ശസ്ത്രക്രിയാ രീതി.
36 വയസുള്ള എരുമേലി സ്വദേശിനിയുടെ നാലു സെന്റി മീറ്റർ വലിപ്പമുള്ള മുഴയാണ് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത്. വായ്ക്കുള്ളിലെ മുറിവുകൾ പാടുകളില്ലാതെ ഉണങ്ങുന്നതിനാൽ മുറിപ്പാടുകളില്ലാത്ത ശസ്ത്രക്രിയാരീതിയാണിത്.
തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിക്കു ശേഷം കേരളത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ആശുപത്രിയാണ് കോട്ടയം എസ്എച്ച് മെഡിക്കൽ സെന്ററെന്ന് ആശുപത്രി ഡയറക്ടർ സിസ്റ്റർ ആലീസ് മണിയങ്ങാട്ട് പറഞ്ഞു. ആധുനിക ഐസിജി ലാപ്റോസ്കോപിക് മെഷീന്റെ സഹായത്തോടെയാണു ശസ്ത്രക്രിയ വിജയകരമാക്കിയതെന്നു ഡോക്ടർമാർ അറിയിച്ചു.
സർജറി വിഭാഗത്തിലെ ഡോ.ബിബിൻ പി. മാത്യു, ഡോ.കെ. കിരണ്, ഡോ. ജയചന്ദ്ര ബാബു, അനസ്തേഷ്യ വിഭാഗം ഡോ. സന്തോഷ് സക്കറിയ, ഡോ. ആനി വിനയ നഴ്സുമാരായ സിസ്റ്റർ സൗമ്യ, സുരേഷ് തങ്കപ്പൻ, എസ്. ശരണ്യ എന്നിവരടങ്ങിയ സംഘമാണ് ശസ്ത്രക്രിയയ്ക്കു നേതൃത്വം നൽകിയത്. ഇതേ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സംഘം നാലു വർഷങ്ങൾക്കു മുന്പു കക്ഷത്തിൽകൂടിയുള്ള താക്കോൽദ്വാര തൈറോയ്ഡ് ശസ്ത്രക്രിയ കോട്ടയത്ത് ആദ്യമായി വിജയകരമായി പൂർത്തിയാക്കിയിരുന്നു. ഇതിനോടനുബന്ധിച്ച് ഈ ശസ്ത്രക്രിയാ രീതിയെക്കുറിച്ചു ജപ്പാനിലെ ശസ്ത്രക്രിയാ വിദഗ്ധരുടെ സമ്മേളനത്തിൽ പ്രബന്ധം അവതരിപ്പിക്കാൻ ഡോ. ബിബിൻ പി. മാത്യുവിനു ക്ഷണവും ലഭിച്ചിരുന്നു.