നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 57 ലക്ഷം രൂപയുടെ ഇറ്റാലിയൻ സൗന്ദര്യവത്കരണ ഉത്പന്നങ്ങളും സ്വർണവും എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. വിദേശത്തുനിന്ന് വിവിധ വിമാനങ്ങളിൽ എത്തിയ രണ്ടു യാത്രക്കാരിൽനിന്നാണ് ഇവ പിടികൂടിയത്.
ഇന്നലെ പുലർച്ചെ ക്വലാലംപൂരിൽ നിന്നെത്തിയ എയർ ഏഷ്യ വിമാനത്തിലെ കർണാടക സ്വദേശിയായ യാത്രക്കാരനിൽനിന്നാണ് 50 ലക്ഷം രൂപയുടെ ഇറ്റാലിയൻ സൗന്ദര്യവത്കരണ സാധനങ്ങൾ പിടികൂടിയത്. 500 പീസ് ഉത്പന്നങ്ങളാണ് ഇയാളുടെ ചെക്കിംഗ് ബാഗേജിൽനിന്ന് കണ്ടെത്തിയത്. പിടികൂടിയ ഉത്പന്നങ്ങളിൽ ഓരോ പീസിനും ഇന്ത്യൻ മാർക്കറ്റിൽ 10,000 രൂപ വീതം വില വരുമെന്നാണ് പ്രാഥമിക നിഗമനം. ദുബായിയിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിൽ എത്തിയ താമരശേരി സ്വദേശിയിൽനിന്നാണ് സ്വർണം പിടികൂടിയത്. ക്രീമിൽ ഒളിപ്പിച്ച നിലയിൽ 335.3 ഗ്രാം വരുന്ന സ്വർണ വളയും മാലയുമാണ് കടത്താൻ ശ്രമിച്ചത്.