തൃപ്പൂണിത്തുറ: റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന്റെ ഡോർ അശ്രദ്ധമായി തുറന്നപ്പോൾ ഡോറിൽ തട്ടി നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് കൊറിയർ സർവീസ് ജീവനക്കാരൻ മരിച്ചു. വെള്ളൂർ ഇറുന്പയം ആനിവേലി കൊച്ചുനാരായണന്റെ മകൻ അരുണ്‍കുമാർ (34) ആണ് മരിച്ചത്. പുതിയകാവ് മേക്കര മാർക്കറ്റ് റോഡിൽ ഇന്നലെ രാവിലെ 9.30നായിരുന്നു അപകടം. വെള്ളൂരിൽ നിന്നു ബൈക്കിൽ ജോലിക്കു പോവുകയായിരുന്നു അരുൺകുമാർ. റോഡിൽ തെറിച്ചുവീണ അരുൺകുമാറിനെ ഓടിക്കൂടിയ നാട്ടുകാർ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തൃപ്പൂണിത്തുറ എസ്ഐ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് കേസെടുത്തു. കാർ ഓടിച്ചിരുന്ന മനോജ് പ്രഭാകരപിള്ളയെ കസ്റ്റഡിയിലെടുത്തു. അരുണ്‍കുമാറിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.