മഞ്ചേരി : ഇക്കഴിഞ്ഞ ദിവസം മേലാറ്റൂരിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ ഓഡീഷ സ്വദേശിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനു ശേഷം സംസ്കരിക്കും. ഒഡീഷ മട്ടിഗാനിലെ കനഹണ്ടി സ്വദേശി ദലിത് സുനാനിയുടെ മകൻ സുദാൻസോ സുനാനി (52) ആണ് മരിച്ചത്.
ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചു. ഇന്നലെ ബന്ധുക്കൾ എത്തിയതോടെ ഇന്നു പോസ്റ്റുമോർട്ടം നടത്തി മൃതദേഹം വിട്ടുകൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇവിടെ തന്നെ സംസ്കരിക്കുവാൻ തീരുമാനിക്കുകയായിരുന്നു.