+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​ർ ഏ​ബ്ര​ഹാം ഡി. ​മ​റ്റം കാ​ലംചെ​യ്തു

കൊ​​​ച്ചി: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ സ​​ത്ന സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​ൻ മാ​​​ർ ഏ​​​ബ്ര​​​ഹാം ഡി.​ ​​മ​​​റ്റം (97) കാ​​​ലം ചെ​​​യ്തു. വി​​​ൻ​​​സ​​​ൻ​​​ഷ്യ
മാ​ർ ഏ​ബ്ര​ഹാം ഡി. ​മ​റ്റം കാ​ലംചെ​യ്തു
കൊ​​​ച്ചി: മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ സ​​ത്ന സീ​​​റോ മ​​​ല​​​ബാ​​​ർ രൂ​​​പ​​​ത​​​യു​​​ടെ പ്ര​​​ഥ​​​മ മെ​​​ത്രാ​​​ൻ മാ​​​ർ ഏ​​​ബ്ര​​​ഹാം ഡി.​ ​​മ​​​റ്റം (97) കാ​​​ലം ചെ​​​യ്തു. വി​​​ൻ​​​സ​​​ൻ​​​ഷ്യ​​​ൻ സ​​​ന്യാ​​​സ​​​സ​​​മൂ​​​ഹാം​​​ഗ​​​മാ​​​യ (വി​​​സി) ഇ​​​ദ്ദേ​​​ഹം കൊ​​​ച്ചി ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ലെ ജ​​​ന​​​റ​​​ലേ​​​റ്റി​​​ൽ വി​​​ശ്ര​​​മ​​​ജീ​​​വി​​​തം ന​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​ന്ത്യം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 10.10നാ​​​യി​​​രു​​​ന്നു.

എ​​​റ​​​ണാ​​​കു​​​ളം ലി​​​സി ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള്ള മൃ​​​ത​​​ദേ​​​ഹം 22ന് ​​​ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ലെ വി​​​ൻ​​​സ​​​ൻ​​​ഷ്യ​​​ൻ ജ​​​ന​​​റ​​​ലേ​​​റ്റി​​​ൽ പൊ​​​തു​​​ദ​​​ർ​​​ശ​​​ന​​​ത്തി​​​നു വ​​​യ്ക്കും. ഇ​​​വി​​​ടെ സം​​​സ്കാ​​​ര ശു​​​ശ്രൂ​​​ഷ​​​ക​​​ളു​​​ടെ ആ​​​ദ്യ​​​ഭാ​​​ഗം ന​​​ട​​​ത്തും. 23നു ​​വി​​​മാ​​​ന​​​മാ​​​ർ​​​ഗം മൃ​​​ത​​​ദേ​​​ഹം സ​​​ത്ന​​​യി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കും. സം​​​സ്കാ​​​രം 24നു ​​​രാ​​​വി​​​ലെ 9.30ന് ​​​സ​​​ത്ന സെ​​​ന്‍റ് വി​​​ൻ​​​സ​​​ന്‍റ് ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ. സ​​ഹോ​​ദ​​ര​​ങ്ങ​​ൾ: പ​​​രേ​​​ത​​​രാ​​​യ ദേ​​​വ​​​സ്യ, മേ​​​രി, ജോ​​​സ​​​ഫ്, സി​​​സ്റ്റ​​​ർ ഹെ​​​ല​​​ൻ, സ്ക​​​റി​​​യ, ഏ​​​ലി​​​ക്കു​​​ട്ടി, മ​​​റി​​​യ​​​ക്കു​​​ട്ടി.