ഐഎംഡിബിയുടെ ഈ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന സിനിമകളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടി മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്, രണ്‍വീര്‍ സിംഗ് ഒന്നിക്കുന്ന സൂര്യവന്‍ശിയെ പിന്തള്ളിയാണ് മരയ്ക്കാര്‍ ലിസ്റ്റില്‍ ഒന്നാം സ്ഥാനം നേടിയത്.
ഇതിന് മുന്‍പ് മോഹന്‍ലാല്‍ തന്നെ നായകനായ ഒടിയനാണ് ഈ ലിസ്റ്റില്‍ സ്ഥാനം പിടിച്ച മലയാള സിനിമ. പ്രിയദര്ശന് സംവിധാനം ചെയ്യുന്ന മരയ്ക്കാര്‍ മാര്‍ച്ച് 26നാണ് റിലീസ് ചെയ്യുന്നത്.