+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നൃ​ത്ത പ​രി​പാ​ടി​ക്കി​ടെ മൈ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് ഊ​ര്‍​മി​ള ഉ​ണ്ണി; പ്ര​തി​ഷേ​ധം

നൃ​ത്ത പ​രി​പാ​ടി​ക്കി​ടെ സ്റ്റേ​ജി​ല്‍ വ​ച്ച് മൈ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് ഊ​ര്‍​മി​ള ഉ​ണ്ണി. കൊ​ല്ലം തൃ​ക്ക​ട​വൂ​ര്‍ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട് അ​ന
നൃ​ത്ത പ​രി​പാ​ടി​ക്കി​ടെ മൈ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് ഊ​ര്‍​മി​ള ഉ​ണ്ണി; പ്ര​തി​ഷേ​ധം

നൃ​ത്ത പ​രി​പാ​ടി​ക്കി​ടെ സ്റ്റേ​ജി​ല്‍ വ​ച്ച് മൈ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞ് ഊ​ര്‍​മി​ള ഉ​ണ്ണി. കൊ​ല്ലം തൃ​ക്ക​ട​വൂ​ര്‍ മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ല്‍ വ​ച്ചാ​ണ് സം​ഭ​വം. ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് മ​ക​ള്‍ ഉ​ത്ത​ര ഉ​ണ്ണി​യു​ടെ നൃ​ത്ത​പ​രി​പാ​ടി തീ​രു​മാ​നി​ച്ചി​രു​ന്നു.

പ​രി​പാ​ടി​ക്കു മു​ന്‍​പ് സ്റ്റേ​ജി​ല്‍ നി​ന്ന് ഊ​ര്‍​മി​ള സം​സാ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ മൈ​ക്ക് ഓ​ഫാ​യി പോ​യി. ഇ​തോ​ടെ കോ​പാ​കു​ല​യാ​യ ഊ​ര്‍​മി​ള മൈ​ക്ക് വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് മൈ​ക്ക് ഇ​ല്ലാ​തെ സ​ദ​സി​നെ​നോ​ക്കി സം​സാ​രി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ ഊ​ര്‍​മി​ള​യു​ടെ പ്ര​വൃ​ത്തി​ക്കെ​തി​രെ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് ഉ​യ​രു​ന്ന​ത്. ലൈ​റ്റ് ആ​ന്‍​ഡ് സൗ​ണ്ട് വെ​ല്‍​ഫ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് കേ​ര​ള സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ഗം രാ​ധാ​കൃ​ഷ്ണ​ന്‍ ഊ​ര്‍​മി​ള​യ്‌​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ല്‍ ഊ​ര്‍​മി​ള മാ​പ്പ് പ​റ​ഞ്ഞി​ല്ലെ​ങ്കി​ല്‍ കേ​ര​ള​ത്തി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ പ​രി​പാ​ടി അ​വ​ത​രി​പ്പി​ക്കാ​ന്‍ ഇ​വ​ര്‍ എ​ത്തി​യാ​ല്‍ ലൈ​റ്റ് ഓ​ഫ് ചെ​യ്യു​മെ​ന്നും പ​രി​പാ​ടി ന​ട​ത്താ​ന്‍ സ​മ്മ​തി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മൂ​ന്ന് ത​വ​ണ സം​സാ​രി​ച്ച​പ്പോ​ഴും മൈ​ക്ക് വ​ര്‍​ക്ക് ചെ​യ്തി​ല്ലെ​ന്നും പി​ന്നീ​ട് മൈ​ക്ക് ഓ​ഫ് ആ​യി​പ്പോ​യി​യെ​ന്നും അ​തു​കൊ​ണ്ടാ​ണ് മൈ​ക്ക് താ​ഴേ​ക്ക് ഇ​ട്ട​തെ​ന്നു​മാ​ണ് സം​ഭ​വ​ത്തി​ല്‍ ഊ​ര്‍​മി​ള ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.