+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​രീ​ക്ഷ​ണാ​ത്മ​ക ചി​ത്ര​മാ​യി​രി​ക്കും ആ​ട് 3: മി​ഥു​ന്‍ മാ​നു​വ​ൽ

മ​ല​യാ​ള സി​നി​മ ഇന്നേവരെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ഒ​രു ബി​ഗ് ബ​ജ​റ്റ് പ​രീ​ക്ഷ​ണ ചി​ത്ര​മാ​യി​രി​ക്കും ആ​ട്3 എ​ന്ന് സം​വി​ധാ​യ​ക​ൻ മി​ഥു​ന്‍ മാ​നു​വ​ൽ. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ
പ​രീ​ക്ഷ​ണാ​ത്മ​ക ചി​ത്ര​മാ​യി​രി​ക്കും ആ​ട് 3: മി​ഥു​ന്‍ മാ​നു​വ​ൽ

മ​ല​യാ​ള സി​നി​മ ഇന്നേവരെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ഒ​രു ബി​ഗ് ബ​ജ​റ്റ് പ​രീ​ക്ഷ​ണ ചി​ത്ര​മാ​യി​രി​ക്കും ആ​ട്-3 എ​ന്ന് സം​വി​ധാ​യ​ക​ൻ മി​ഥു​ന്‍ മാ​നു​വ​ൽ. ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് മോ​ളി​വു​ഡ് ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ഒ​രു ആ​ശ​യം ഉ​ള്‍​ക്കൊ​ള്ളു​ന്ന ഒ​രു പ​രീ​ക്ഷ​ണാ​ത്മ​ക ചി​ത്ര​മാ​യി​രി​ക്കും ആ​ട്-3 എ​ന്ന് സം​വി​ധാ​യ​ക​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ആ​ദ്യ പ​കു​തി​യും ക്ലൈ​മാ​ക്‌​സും പൂ​ര്‍​ത്തി​യാ​യി എ​ന്നും ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ല്‍ തി​ര​ക്ക​ഥ പൂ​ര്‍​ത്തി​യാ​ക്കാ​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും മി​ഥു​ന്‍ പ​റ​ഞ്ഞു. ആ​ട് -3 ത്രീ​ഡി​യി​ലാ​കും ഒ​രു​ങ്ങു​ക. വ​ലി​യ​തോ​തി​ൽ പ്ര​ത്യേ​ക ഇ​ഫ​ക്റ്റു​ക​ളു​ണ്ട്. ക​ന്പ്യൂ​ട്ട​ർ ജ​ന​റേ​റ്റ​ഡ് ഇ​മേ​ജ​റി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നാ​ൽ ഒ​രു വ​ൻ​ബ​ജ​റ്റ് സി​നി​മ​യാ​കും- മി​ഥു​ൻ പ​റ​യു​ന്നു.

ആ​ട് സീ​രീ​സി​ലെ ആ​ദ്യ ര​ണ്ടു ചി​ത്ര​ങ്ങ​ളി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ളെ​ല്ലാം മൂ​ന്നാം ഭാ​ഗ​ത്തി​ലും അ​തേ വേ​ഷ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. ജ​യ​സൂ​ര്യ, വി​നാ​യ​ക​ന്‍, ഇ​ന്ദ്ര​ന്‍​സ്, ധ​ര്‍​മ്മ​ജ​ന്‍, സൈ​ജു കു​റു​പ്പ് എ​ന്നി​വ​രാ​യി​രു​ന്നു ആ​ദ്യ ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ൾ. വി​ജ​യ് ബാ​ബു ത​ന്നെ​യാ​ണ് ആ​ട് 3യും ​നി​ര്‍​മി​ക്കു​ന്ന​ത്. ഷാ​ന്‍ റ​ഹ്മാ​ന്‍ ആ​ണ് സം​ഗീ​തം.