തിരുവനന്തപുരം: വയനാട്ടിൽ കോൺഗ്രസ് അധ്യഷൻ രാഹുൽ ഗാന്ധി മത്സരിക്കുമെന്ന കാര്യത്തിൽ തനിക്കു ശുഭാപ്തിവിശ്വാസമാണുള്ളതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേരളത്തിലെ കോൺഗ്രസ് നേതൃത്വം ഒന്നടങ്കമാണ് രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടത്. യുഡിഎഫിന്റെ ഘടകകക്ഷി നേതാക്കളുമായും ആശയവിനിമയം നടത്തിയതാണ്. എല്ലാവരും രാഹുൽ ഗാന്ധി വയനാട്ടിൽനിന്നും മത്സരിക്കണമെന്ന നിലപാടിലായിരുന്നു.
രാഹുൽ കേരളത്തിൽ മത്സരിക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം ആയില്ലെന്നാണ് കോണ്ഗ്രസ് ദേശീയ വ്യക്താവ് കഴിഞ്ഞ ദിവസം മാധ്യമങ്ങളെ അറിയിച്ചത്. ഒന്നു രണ്ടു ദിവസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകും. വയനാട്ടിൽ രാഹുൽ മത്സരിച്ചാൽ റിക്കാർഡ് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.