തിരുവനന്തപുരം : സിപിഎം നേതാക്കളുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടി ഈ മാസം 31ന് ആരംഭിക്കും. പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പോളിറ്റ്ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രൻപിള്ള, വൃന്ദാ കാരാട്ട്, എം.എ.ബേബി, സുഭാഷിണി അലി, മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മുതിർന്ന നേതാവ് വി.എസ്.അച്യുതാനന്ദൻ, എന്നിവർ പ്രചാരണ പരിപാടികളിൽ പങ്കെടുക്കും.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി 31 മുതൽ ഏപ്രിൽ 20-വരെ പ്രചാരണത്തിനെത്തും. വയനാട്, പാലക്കാട്, ആലത്തൂർ ഒഴികെയുള്ള മണ്ഡലങ്ങളിലെയോഗങ്ങളിൽ പങ്കെടുക്കും.വൃന്ദകാരാട്ട് ഏപ്രിൽ എട്ടു മുതൽ 19 വരെയും, സുഭാഷിണി അലി ഏപ്രിൽ ഏഴു മുതൽ 19 വരെയും, എസ്.രാമചന്ദ്രൻ പിള്ള ഏപ്രിൽ ഒന്നു മുതൽ 14 വരെയും, മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ ഒന്നു മുതൽ 15 വരെയും, കോടിയേരി ബാലകൃഷ്ണൻ ഏപ്രിൽ രണ്ടു മുതൽ ഏപ്രിൽ എട്ടു വരെയും, എം.എ. ബേബി 30 മുതൽ ഏപ്രിൽ 17 വരെയും, വി.എസ്. അച്യുതാനന്ദൻ ഏപ്രിൽ അഞ്ചു മുതൽ 12 വരെയുമാണ് വിവിധ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുക.