കോട്ടയം: കേന്ദ്ര - കേരള സർക്കാരുകളുടെ അവഗണനമൂലം കഷ്ടത അനുഭവിക്കുന്ന ദരിദ്ര ജനവിഭാഗങ്ങൾക്ക് ആശ്വാസമെത്തിക്കാനാണു കഴിഞ്ഞ ദിവസം ചേർന്ന കോണ്ഗ്രസ് പ്രവർത്തക സമിതി യോഗം പ്രതിമാസ വരുമാനം ഉറപ്പാക്കുന്ന മിനിമം വരുമാന പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. രാജ്യത്തെ ഇരുപതു ശതമാനം പട്ടിണിപ്പാവങ്ങളുടെ മുഖം മനസിൽ കണ്ടാണ് ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു. കോണ്ഗ്രസ് നടപ്പാക്കുന്ന പദ്ധതികൾക്കു വേണ്ടത്ര പ്രചാരണം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ജില്ലാ കോണ്ഗ്രസ് കമ്മിറ്റി ഓഫീസിൽ ആരംഭിച്ച മീഡിയ സെന്റർ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മീഡിയ സെൽ സംസ്ഥാന ചെയർമാൻ പാലോട് രവി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ജോസ് കെ. മാണി എംപി, കെ.സി. ജോസഫ് എംഎൽഎ, കുര്യൻ ജോയ്, നന്തിയോട് ബഷീർ, ജോബിൻ ജേക്കബ്, ജോർജ് പയസ് തുടങ്ങിയവർ പ്രസംഗിച്ചു.