തിരുവനന്തപുരം: ഇടതുപക്ഷ സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ 2008 ജൂലൈ ഒന്നിന് യൂത്ത് കോൺഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് ഉപരോധ കേസിൽ ടി. സിദ്ദിഖ് ജാമ്യം എടുത്തു. സബ്കോടതിയാണ് കേസിലെഒന്നാംപ്രതി സിദ്ദിഖിനു ജാമ്യംനൽകിയത്. മുനീർ, ജയചന്ദ്രൻ, രതീഷ് കുമാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ.