കോട്ടയം: കേരളത്തിലെ കർഷക പെൻഷൻകാരുടെ അവകാശങ്ങൾക്കുവേണ്ടി നിരന്തരമായി കേരള സർക്കാരിൽ സമർപ്പിച്ചിട്ടുള്ള നിവേദനങ്ങളുടേയും സമരപരിപാടികളുടേയും വിജയപ്രാപ്തി ലഭിക്കുന്നതിനുവേണ്ടി അഗ്രിക്കൾച്ചറൽ പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 30നു രാവിലെ പത്തുമുതൽ കോട്ടയം കെപിഎസ് മേനോൻ ഹാളിൽ കർഷക മഹാസംഗമം നടത്തപ്പെടും. മഹാസംഗമത്തിൽ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളും വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പങ്കെടുക്കും.
സംസ്ഥാന പ്രസിഡന്റ് ടി.എം. വർഗീസിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ്, ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, സിപിഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരൻ, കർഷകസംഘം ജില്ലാ സെക്രട്ടറി കെ.എം. രാധാകൃഷ്ണൻ, കേരള കോൺഗ്രസ്-എം ജില്ലാ സെക്രട്ടറി ജോസഫ് ചാമക്കാല, ലോക് താന്ത്രിക് ജനതാദൾ സംസ്ഥാന കമ്മിറ്റി മെംബർ പി.ഒ. വർക്കി, കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ഗ്രേസമ്മ മാത്യു, സഖറിയാ തുടിപ്പാറ, എം.എം. ഉമ്മൻ, ജോർജ് ജോസഫ് തെള്ളിയിൽ, പി.ജെ. തോമസ്, വി.സി. ഏബ്രഹാം, കെ.ടി.സ്കറിയാ, വിജയചന്ദ്രക്കൈമൾ തുടങ്ങിയവർ പ്രസംഗിക്കും.