മാവൂര്‍ (കോഴിക്കോട്): ഓടിക്കൊണ്ടിരുന്ന ബസില്‍നിന്നു വീണു വിദ്യാര്‍ഥിക്കു ദാരുണാന്ത്യം. കല്ലേരി മൃഗാശുപത്രിക്ക് സമീപം കോണാറമ്പത്ത് ഹസന്‍കോയയുടെ മകന് ഫഹദ് (17) ആണ് മരിച്ചത്. മാവൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ഥിയാണ് ഫഹദ്. ഇന്നലെ പകല്‍ 12 ഓടെ വെള്ളിപറമ്പ് കുയല്കാട് കയറ്റത്തില്‍വച്ച് ബസിന്റെ മുന്‍വശത്തെ വാതില്‍ അബദ്ധത്തില്‍ തുറന്നാണ് അപകടമുണ്ടായത്.
കോഴിക്കോടുനിന്നു മാവൂരിലേക്കു പോവുകയായിരുന്ന ബസിന്റെ വാതിലിന്റെ ലിവര്‍ അബദ്ധത്തില്‍ തട്ടിപ്പോവുകയായിരുന്നുവെന്നാണു കരുതുന്നത്. റോഡില്‍ വീണ ഫഹദിന്റെ ശരീരത്തിലൂടെ ബസിന്റെ പിന്ചക്രംകയറുകയായിരുന്നു. ഫഹദ് ബസില്‍ നിന്ന് വീണതു മറ്റുള്ളവര്‍ അറിഞ്ഞിരുന്നില്ല. പിറകെ വന്ന ഇരുചക്രവാഹനക്കാരാണ് ബസ് ജീവനക്കാരെ വിവരമറിയിച്ചത്. സംഭവസ്ഥലത്തു വച്ചു തന്നെ ഫഹദ് മരിച്ചിരുന്നു. തിങ്കളാഴ്ച പരീക്ഷ അവസാനിച്ചതിനെത്തുടര്‍ന്നു ബസില്‍ ജോലിക്കു കയറിയതായിരുന്നു ഫഹദ്. നുസ്രത്താണ് മാതാവ്. സഹോദരങ്ങള്‍: ഫാദിഹ, ഫാദില.