മങ്കൊമ്പ്: ചിക്കന്‍പോക്സ് ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പുളിങ്കുന്ന് ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് പുത്തന്‍വീട്ടില്‍ ചന്ദ്രബോസിന്റെ മകന് ബിനോ (27) യാണ് മരിച്ചത്.
ലോണ്‍ഡ്രി ജീവനക്കാരനായ ബിനോ രണ്ടാഴ്ചയിലേറെയായി ചിക്കന്‍ പോക്സ് രോഗത്തിനു ചികില്‍സയിലായിരുന്നു. രോഗം ഭേദമായതിനെത്തുടര്‍ന്ന് വീണ്ടും ജോലിക്കു പോയിത്തുടങ്ങിയിരുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അവധിയിലായിരുന്ന യുവാവിന് ഇന്നലെ വൈകുന്നേരം നാലരയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. പുളിങ്കുന്ന താലൂക്കാശുപത്രിയിലും, തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍, സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍.