കോഴിക്കോട്: കടുത്ത ചൂടില്‍നിന്നും സൂര്യാഘാതത്തില്‍നിന്നും വളര്‍ത്തുമൃഗങ്ങളെ സംരക്ഷിക്കാൻ പ്രത്യേക സംവിധാനം ഒരുക്കണമെന്നു മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്കി.
കറവപ്പശുക്കളില്‍ അന്തരീക്ഷ താപനില 35 ഡിഗ്രിയില്‍ കൂടുകയും ആപേക്ഷിക ആര്‍ദ്രത വര്‍ധിക്കുകയും ചെയ്യുന്നതു സൂര്യാഘാതത്തിനു കാരണമാകാം. അണപ്പ് കൂടുക, വായില്‍നിന്നു നുരയും പതയും വരുക, ശ്വാസോച്ഛ്വാസ നിരക്കും ഹൃദയമിടിപ്പും ക്രമാതീതമായി ഉയരുക, തീറ്റ തിന്നാന്‍ മടുപ്പ്, പാൽ ഉത്പാദനം കുറയുക എന്നിവ ലക്ഷണങ്ങളാണ്.
പ്രതിരോധ മാര്‍ഗങ്ങള്‍
1. വളര്‍ത്തുമൃഗങ്ങളെ തുറസായ സ്ഥലങ്ങളില്‍ കെട്ടിയിടാതിരിക്കുക. തണലുള്ള സ്ഥലങ്ങളില്‍ മാത്രം കെട്ടിയിടുക. മേയാന്‍ വിടുന്നതു രാവിലെ ഒന്‍പതിന് മുന്‍പും വൈകിട്ട് നാലിനു ശേഷവും മാത്രം.
2. ആവശ്യത്തിന് വായുസഞ്ചാരമുളള ഷെഡ്ഡുകളില്‍ പാര്‍പ്പിക്കുക. മേല്‍ക്കൂരയുടെ ഉയരം പരമാവധി കൂട്ടി വായുസഞ്ചാരം കൂട്ടാം. ഓലമേഞ്ഞ തൊഴുത്ത് വേനല്‍ച്ചൂടിനെ ചെറുക്കും. ഓടിട്ടതെങ്കില് വൈക്കോലോ ഓലയോ നിരത്തി ചൂട് കുറയ്ക്കാന്‍ കഴിയും. ചൂടിനെ പ്രതിരോധിക്കാന്‍ തൊഴുത്തില്‍ ഫാന്‍ ഉപയോഗിക്കാം.
3. ചൂട് കുറഞ്ഞ സമയങ്ങളില്‍ മാത്രം തീറ്റ നല്കാന് ശ്രദ്ധിക്കുക. തീറ്റയില്‍ വിറ്റാമിനുകളും ധാതുലവണങ്ങളും കൂടുതലായി ഉള്‍പ്പെടുത്തുക. തണുത്ത, ശുദ്ധമായ വെളളത്തിന്റെ ലഭ്യത എല്ലായ്പോഴും ഉറപ്പു വരുത്തുക.
4. പശുക്കളെ ദിവസവും രണ്ടു നേരമെങ്കിലും കുളിപ്പിക്കുക. ദിവസം 15-20 മിനിട്ടു കൂടുമ്പോള്‍ വെള്ളം ശരീരത്തു തളിച്ചാല്‍ ചൂടിനെ ഒരു പരിധിവരെ ശമിപ്പിക്കാം.
5. ഗുണമേന്മയുളള ബൈപാസ് പോഷകങ്ങള്‍ അടങ്ങിയ തീറ്റ നല്‍കുക. മേല്‍പ്പറഞ്ഞ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ അടുത്തുളള മൃഗാശുപത്രിയിലേക്കു വിവരം അറിയിക്കുക.
കോഴികളില്‍
കോഴികളിൽ ഉയര്‍ന്ന ശ്വാസോച്ഛ്വാസ നിരക്കും വായ തുറന്ന് അണയ്ക്കല്‍, ചിറക് ശരീരത്തില്‍നിന്ന് അകത്തി പിടിക്കല്‍, ക്ഷീണം മുതലായവ ലക്ഷണങ്ങളാണ്. ഇതു കാരണം തീറ്റ പരിവര്‍ത്തന ശേഷിയും മുട്ട ഉത്പാദനവും കുറയുന്നു.
പ്രതിരോധ മാര്‍ഗങ്ങള്‍
1. ആവശ്യാനുസരണം ശുദ്ധമായതും തണുത്തതുമായ വെള്ളത്തിന്റെ ലഭ്യത എല്ലായ്പോഴും ഉറപ്പാക്കുക.
2. ചൂട് കുറവുള്ള പകല്‍സമയങ്ങളില്‍ പ്രത്യേകിച്ചു രാവിലത്തെ സമയങ്ങളിൽ തീറ്റ നല്‍കേണ്ടതാണ്.
3. ചൂടു മൂലം ശരീരത്തില്‍നിന്നു കൂടുതലായി നഷ്ടപ്പെടുന്ന ധാതുലവണങ്ങളുടെ കുറവ് പരിഹരിക്കാനായി ധാതുലവണങ്ങളും വിറ്റാമിനുകളും (വിറ്റാമിന്‍ സി, ഇ) തീറ്റയില്‍ 20 ശതമാനം വരെ കൂട്ടാം. ഇലക്ട്രോലൈറ്റ്സ് തണുപ്പിച്ച് ഐസ് ക്യൂബായി കുടിക്കുന്ന വെളളത്തില്‍ നല്കിയാല് ചൂടിനെ നന്നായി പ്രതിരോധിക്കാന്‍ സാധിക്കും.
4. കൂട്ടിലെ മേല്‍ക്കൂരയില്‍ വെള്ളപൂശിയും കൂടിന്റെ മുകളില്‍ വൈക്കോല്‍, ചണച്ചാക്ക് എന്നിവ നിരത്തിയും കൂടിനു സീലിംഗ് നലകിയും സൂര്യന്റെ നേരിട്ടുളള ചൂടു കുറയ്ക്കാം.
5. കോഴികളെ നല്ല വായുസഞ്ചാരമുളള കൂടുകളില്‍ പാര്‍പ്പിക്കണം. തിങ്ങിപാര്‍പ്പിക്കുന്നത് ഒഴിവാക്കണം. കൂടുകളില്‍ നല്ല വായുസഞ്ചാരത്തിനായി ഫാന്‍, ചൂട് കുറയ്ക്കാനായി ഫോഗിംഗ് എന്നിവയും ഉപയോഗിക്കാം.