കോട്ടയം : ഗൈഡുകളുടെയും ടെക്സ്റ്റ് ബുക്കുകളുടെയും ലോകത്ത് മാത്രമായി വിദ്യാര്‍ത്ഥികളുടെ വായന കുരുങ്ങിക്കിടക്കുകയാണെന്ന് മഹാത്മാഗാന്ധി സര്‍വകലാശാല ആക്ടിംഗ് വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ പുസ്തക പ്രകാശന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍ കോട്ടയം സൗത്തിന്ത്യന്‍ ക്യാംപസ് ആദ്യമായി പ്രസിദ്ധീകരിച്ച മാറുന്ന മാധ്യമങ്ങള്‍ മായാത്ത മൂല്യങ്ങള്‍ എന്ന മാധ്യമഗ്രന്ഥത്തിന്റെ ആദ്യ പ്രതി പ്രസ് ക്ലബ്ബ് പ്രസിഡന്റ് സാനുജോര്‍ജ് തോമസ് വൈസ്ചാൻസലറിൽ നിന്ന് ഏറ്റുവാങ്ങി.
ഐഐഎംസി റീജനല്‍ ഡയറക്ടറും അക്കഡേമിക് തലവ നുമായ ഡോ അനില്‍കുമാര്‍ വടവാതൂര്‍ അധ്യക്ഷനായിരുന്നു. സര്‍വകലാശാലാ രജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് ഡോ. കെ സാബുക്കുട്ടന്‍, ഐഐഎംസി ഡപ്യൂട്ടി ഡയറക്ടര്‍ രജിത്ചന്ദ്രന്, ഐഐഎംസി അസിസ്റ്റന്റ് പ്രഫസര്‍ എ.ചന്ദ്രശേഖര്‍ എന്നിവര്‍ പ്രസംഗിച്ചു. 26 പേരുടെ പഠനലേഖനങ്ങളുടെ സമാഹാരമാണ് ഡോ. അനില്‍ കുമാര്‍ വടവാതൂര്‍ എഡിറ്റ് ചെയ്ത പുസ്തകം.