കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ദാക്ഷായണി വേലായുധൻ സെന്റർ ഫോർ വിമൻസ് സ്റ്റഡീസിന്റെ ഉദ്ഘാടനം 28ന് നടക്കും. സർവകലാശാലാ യൂട്ടിലിറ്റി സെന്ററിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ദളിത് വിവേചനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ മാതാവ് രാധിക വെമുല പഠനകേന്ദ്രം ഉദ്ഘാടനം ചെയ്യും.
വിസി ഡോ. ധർമ്മരാജ് അടാട്ട് അധ്യക്ഷത വഹിക്കും. സിമി കോരുത്, ഡോ. മീര വേലായുധൻ, ഡോ. കെ.ആർ. സജിത, മിനി സുകുമാർ, മൃദുലദേവി ശശിധരൻ എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് രണ്ടിനു നടക്കുന്ന സെമിനാറിൽ വിവിധ പഠനവകുപ്പുകളിൽ നിന്നുള്ള ഗവേഷകർ പ്രബന്ധങ്ങൾ അവതരിപ്പിക്കും.