കൊച്ചി: ജീവന്റെ സംസ്കാരത്തിന്റെ വളർച്ചയ്ക്ക് എല്ലാ ഇടവകകളിലും പ്രോ ലൈഫ് ശുശ്രൂഷകൾ വ്യാപിപ്പിക്കണമെന്നു വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപറന്പിൽ ആഹ്വാനം ചെയ്തു. കെസിബിസി പ്രോ ലൈഫ് സമിതിയുടെ ലോഗോയും പതാകയും പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രോ ലൈഫ് പ്രവർത്തകൻ എന്നു പറയുന്നതിൽ അഭിമാനമുണ്ട്. സഭയുടെ ശുശ്രൂഷകളുടെ അടിസ്ഥാനം മനുഷ്യജീവനോടുള്ള ആദരവും സംരക്ഷണവുമാണ്. അപരന്റെ ജീവനെ ആദരിക്കാനും സംരക്ഷിക്കാനുമാണ് പ്രോ ലൈഫ് ശുശ്രൂഷകളിലൂടെ കത്തോലിക്കാസഭ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വരാപ്പുഴ ആർച്ച്ബിഷപ്സ് ഹൗസിൽ നടന്ന ചടങ്ങിൽ സമിതി സംസ്ഥാന പ്രസിഡന്റ് സാബു ജോസ് പതാകയും ലോഗോയും ഏറ്റുവാങ്ങി. മോണ്‍. മാത്യു ഇലഞ്ഞിമറ്റം അധ്യക്ഷത വഹിച്ചു. സംസ്ഥാന ഡയറക്ടർ ഫാ. പോൾ മാടശേരി, അനിമേറ്റർ സിസ്റ്റർ മേരി ജോർജ്, വരാപ്പുഴ അതിരൂപത പ്രോ ലൈഫ്, ഫാമിലി ഡയറക്ടർ ഫാ. ആന്റണി കൊച്ചേരി, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഷിബു ജോണ്‍, സെക്രട്ടറി മാർട്ടിൻ ന്യൂനസ്, എറണാകുളം മേഖലാ പ്രസിഡന്റ് ജോണ്സണ് സി. ഏബ്രഹാം, സിസ്റ്റർ ജോസഫിൻ, മിനിസ്ട്രി കോ-ഓർഡിനേറ്റർമാരായ ഫ്രാൻസിസ്ക, ഷൈനി തോമസ്, ലിസാ തോമസ്, ജോസ് നടുവിലപറന്പ് എന്നിവർ പ്രസംഗിച്ചു. ടാബി ജോർജാണു ലോഗോ രൂപകല്പന ചെയ്തത്. കേരളത്തിലെ 32 രൂപതകളിൽ പ്രോലൈഫ് ദിനാഘോഷം നടത്തിയെന്നു ഭാരവാഹികൾ അറിയിച്ചു.