കരിങ്കുന്നം: ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. കരിങ്കുന്നം കൈപ്പനാനിക്കല്‍ സെബാസ്റ്റ്യന്റെ ഭാര്യ റോസമ്മ (70)യാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം കുഴിമറ്റത്തിനു സമീപമായിരുന്നു അപകടം.
മകന് സണ്ണിക്കും ഭാര്യ വത്സയ്ക്കുമൊപ്പം നെടിയശാല പള്ളിയില്‍ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കാന്‍ വരുന്നതിനിടെയായിരുന്നു അപകടം. കുത്തിറക്കത്തില്‍ നിയന്ത്രണം വിട്ട് ഓട്ടോ മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ മൂവരെയും കൊച്ചി രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും റോസമ്മയുടെ ജീവന് രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട്.
പരേത കാഞ്ഞിരപ്പള്ളി വെട്ടിയാങ്കല്‍ കുടുംബാംഗമാണ് . മക്കള്‍: സണ്ണി, സോണി, സോയി, സിമി. മരുമക്കള്‍: വല്‍സ കാവുപുരയ്ക്കല്‍ (കരിങ്കുന്നം), ഷീജ ആക്കപ്പടിക്കല്‍ (വണ്ടമറ്റം), വിജി കുളത്തൂര്‍ (കുടക്കച്ചിറ), മിനി എടക്കര അടുക്കത്തില്‍ (നിലമ്പൂര്‍).