അടൂർ: വീട്ടു മുറ്റത്തെ ആൾമറയില്ലാത്ത കിണറ്റിൽ വീണ് യുവാവ് മരിച്ചു. ചാല പലവിളയിൽ ഭാർഗവൻ പിള്ളയുടെ മകൻ രതീഷാ (28) ണ് മരിച്ചത്. ഇന്നലെ വീട്ടിലെ കിണർ വൃത്തിയാക്കിയിരുന്നു. തുടർന്ന് രാത്രിയിൽ വെള്ളം കോരാൻ ചെന്നപ്പോഴാണ് കിണറ്റിൽ വീണതെന്ന് പോലീസ് പറഞ്ഞു.
പണി കഴിഞ്ഞെത്തിയ രതീഷിന്റെ സഹോദരൻ എട്ടോടെ വെള്ളം കോരാൻ തൊട്ടി ഇറക്കിയപ്പോൾ തൊട്ടിയിൽ എന്തോ തട്ടിയതായി തോന്നി. വിവരം പിതാവിനെ അറിയിക്കുകയും പിതാവ് കിണറ്റിൽ ഇറങ്ങിയെങ്കിലും കരയ്ക്ക് കൊണ്ടുവരാൻ കഴിഞ്ഞില്ല.
തുടർന്ന് ഫയർഫോഴ്സെത്തി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.