കോട്ടയം: കുമ്മനത്തുനിന്ന് മക്കയിലേക്ക് പോയ ഉംറതീർഥാടക മരിച്ചു. കുമ്മനം ചെന്പക്കാട്ട് ഇരുപതിൽവീട്ടിൽ സി.എം. യൂസുഫിന്റെ (ഫാഷൻ ലേഡീസ് സ്റ്റോർ, കുമരകം) ഭാര്യ സുബൈദയാണ് (59) മരിച്ചത്. ഞായറാഴ്ച രാത്രി 10ന് ഹറമിൽ ശ്വാസതടസംനേരിട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേത തെങ്ങണ വട്ടച്ചാൽ കുടുംബാംഗം. മകൻ: ഫൈസൽ, മരുമകൾ: നൗഫി. കബറടക്കം മക്ക ഹറമിൽ നടത്തി.