ഉപ്പുതറ: എസ്എസ്എൽസി ചോദ്യപേപ്പറുമായി പോയ സംഘത്തെ കാട്ടാനകൾ തടഞ്ഞു. ഇന്നലെ രാവിലെ കണ്ണംപടി ട്രൈബൽ സ്കൂളിലേക്ക് ചോദ്യപേപ്പറുമായി പോയ മാരുതി 800 കാർ മൂന്ന് ആനകളുടെ സംഘത്തിനുമുന്നിൽപെടുകയായിരുന്നു. കിഴുകാനം ഫോറസ്റ്റ് ഓഫീസ് കഴിഞ്ഞുള്ള വനപ്രദേശത്താണ് സംഭവം.
കാട്ടാനകൾ 20 മിനിറ്റോളം റോഡിനുനടുവിൽ നിലയുറപ്പിച്ചു. വാഹനം പെട്ടെന്ന് തിരിച്ച് ഒരുകിലോമീറ്ററോളം പിന്നോട്ടുപോയി വാഹനം നിർത്തിയശേഷം കിഴുകാനം ഫോറസ്റ്റ് ഓഫീസിലെത്തി വിവരമറയിച്ചു. വനപാലകരെത്തിയപ്പോഴേക്കും ആനകൾ റോഡിൽനിന്ന് മാറി. ആനകൾ റോഡുവിട്ടതോടെ ചോദ്യപേപ്പറുമായിപോയ വാഹനം യാത്ര തുടർന്നു. 10 മണിക്ക് സ്കൂളിലെത്തേണ്ട വാഹനം 11 മണിയോടെയാണ് ചേദ്യപേപ്പറുമായി എത്തിയത്.