തിരുവനന്തപുരം: നാലു തസ്തികകളിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നതിനു ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ അനാട്ടമി (ഒന്നാം എൻസിഎ-എസ്സി), കേരള ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (പ്രൊഡക്ഷൻ), ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിൽ സ്റ്റേഷൻ ഓഫീസർ (പട്ടികജാതി/ വർഗക്കാർക്കുള്ള പ്രത്യേക നിയമനം), ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിൽ സ്റ്റേഷൻ ഓഫീസർ (പട്ടികവർഗക്കാർക്കുള്ള പ്രത്യേക നിയമനം) എന്നീ തസ്തികകളിലേക്കാണു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കുന്നത്.
ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, എക്സൈസ് വകുപ്പിൽ ഡ്രൈവർ തസ്തികകളിലേക്കു ഓണ്‍ലൈൻ പരീക്ഷ നടത്തും. കേരള സ്റ്റേറ്റ് ഫാമിംഗ് കോർപറേഷൻ ലിമിറ്റഡിൽ ലബോറട്ടറി അസിസ്റ്റന്റ് (ഫാക്ടറി), കൊല്ലം ജില്ലയിൽ വിവിധ വകുപ്പുകളിൽ ക്ലറിക്കൽ അറ്റൻഡർ തസ്തികകളിലേക്കുള്ള സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. ആരോഗ്യ വകുപ്പിൽ ഇസിജി ടെക്നീഷൻ ഗ്രേഡ് രണ്ട്, ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് രണ്ട്, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിലേക്കു അഭിമുഖപരീക്ഷ നടത്തുന്നതിനും ഇന്നലെ ചേർന്ന യോഗം തീരുമാനിച്ചു.