+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാർമിക്ക് നേരെ വടിയെടുത്ത് സോഷ്യൽമീഡിയ

തെ​ന്നി​ന്ത്യ​ൻ ഗ്ലാ​മ​ർ താ​രം ചാ​ർ​മി പു​ലി​വാ​ല് പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. കൊ​റോ​ണ വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം പ​ല രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്പോ​ൾ ഹാ​യ് കൊ​റോ​ണ വന്നേ എന്നു
ചാർമിക്ക് നേരെ വടിയെടുത്ത് സോഷ്യൽമീഡിയ

തെ​ന്നി​ന്ത്യ​ൻ ഗ്ലാ​മ​ർ താ​രം ചാ​ർ​മി പു​ലി​വാ​ല് പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. കൊ​റോ​ണ വൈ​റ​സി​ന്‍റെ സാ​ന്നി​ധ്യം പ​ല രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്പോ​ൾ ഹാ​യ് കൊ​റോ​ണ വന്നേ എന്നു പ​റ​ഞ്ഞ് സ​ന്തോ​ഷി​ക്കു​ന്ന ചാ​ർ​മി​യു​ടെ വീ​ഡി​യോ ആ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ൻ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. ചാ​ർ​മി​യു​ടെ ടി​ക് ടോ​ക്ക് വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ​ങ്ങും പ്ര​തി​ഷേ​ധം ക​ന​ത്തു. ഇ​തോ​ടെ ചാ​ർ​മി മാ​പ്പ് പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

'ഓ​ള്‍ ദ ​ബെ​സ്റ്റ് ഗ​യ്സ്,. കൊ​റോ​ണ ഡ​ല്‍​ഹി​യി​ലും തെ​ലു​ങ്കാ​ന​യി​ലും എ​ത്തി​യെ​ന്നാ​ണ് വാ​ർ​ത്ത​ക​ളി​ലു​ള്ള​ത്. ഓ​ള്‍ ദ ​ബെ​സ്റ്റ്, കൊ​റോ​ണ എ​ത്തി​യി​രി​ക്കു​ന്നു'' - ഇ​ങ്ങ​നെ​യാ​യി​രു​ന്നു ചാ​ര്‍​മി പൊ​ട്ടി​ച്ചി​രി​ച്ചു​കൊ​ണ്ടു പ​റ​ഞ്ഞ​ത്.



എ​ന്താ​യാ​ലും സോ​ഷ്യ​ൽ മീ​ഡി​യ വ​ടി​യെ​ടു​ത്ത​തോ​ടെ പ​ക്വ​ത​യി​ല്ലാ​യ്മ കാ​ര​ണ​മാ​ണ് താ​നി​ത്ത​ര​മൊ​രു പ്ര​തി​ക​ര​ണം ന​ട​ത്തി​യ​തെ​ന്നും മാ​പ്പ് ചോ​ദി​ക്കു​ന്ന​താ​യും ചാ​ര്‍​മി പ​റ​ഞ്ഞു. വി​വാ​ദ വീ​ഡി​യോ ഡി​ലീ​റ്റ് ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഭാ​വി​യി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ പു​ല​ര്‍​ത്തു​മെ​ന്നും താ​രം പ​റ​ഞ്ഞു.